ലക്നൗ ;ഉത്തര്‍പ്രദേശില്‍ കീടനാശിനി കലര്‍ന്ന ചായ കുടിച്ച് അഞ്ചു പേര്‍ മരിച്ചു.
പിതാവും രണ്ടു കുട്ടികളും ഉള്‍പ്പെടെ അഞ്ചു പേരാണ് മരിച്ചത്.മെയിന്‍പുരി ജില്ലയിലെ നഗ്‍ല ഗ്രാമവാസി ശിവാനന്ദന്‍ (35), മക്കളായ ശിവാങ് (6), ദിവ്യാന്‍ഷ് (5), ശിവാനന്ദന്റെ ഭാര്യാപിതാവ് രവീന്ദ്ര സിങ് (55), അയല്‍വാസി സോബ്രന്‍ (42) എന്നിവരാണ് മരിച്ചത്.
ശിവാനന്ദന്റെ ഭാര്യ നല്‍കിയ ചായ കുടിച്ച അഞ്ചു പേരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രവീന്ദ്രനും കുട്ടികളും വഴിമധ്യേ മരിച്ചിരുന്നു.
ശിവാനന്ദന്റെ ഭാര്യ നെല്ലില്‍ അടിക്കുന്ന കീടനാശിനി അബദ്ധത്തില്‍ ചായയില്‍ ഒഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്ന് പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് പറഞ്ഞു.