റാന്നി: നാട്ടിലെത്തിയതിന്റെ രണ്ടാം ദിവസം പ്രവാസി മലയാളി മരിച്ചു.റിയാദ്
അറാര്‍ പ്രവാസി സംഘം മുന്‍ കേന്ദ്ര കമ്മിറ്റി അംഗമായ പത്തനംതിട്ട റാന്നി തീയാടിക്കല്‍ കൃഷ്ണ വിലാസം വീട്ടിൽ ജ്യോതിലാല്‍ സുകുമാരന്‍ (56) ആണ് മരിച്ചത്.
28 വര്‍ഷമായി അറാറില്‍ പ്രവാസി ആയിരുന്ന ജ്യോതിലാല്‍ രണ്ടു ദിവസം മുമ്പാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ വന്നത്. അറാറില്‍ ടെലിവിഷന്‍, ഡിഷ്, റിസീവര്‍, സിസിടിവി എന്നിവയുടെ ടെക്‌നീഷ്യനായിരുന്നു.
ഷീജയാണ് ഭാര്യ. അപര്‍ണ ജ്യോതി ,ഐശ്വര്യ ജ്യോതി എന്നിവര്‍ മക്കളാണ്.