CrimeNEWS

കവറിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം; ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതം

കൊച്ചി: വീടിനുള്ളില്‍ കവറില്‍ പൊതിഞ്ഞനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. യുവതിയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകം നടത്തി ഇയാള്‍ മുങ്ങിയെന്ന നിഗമനത്തിലാണ് പോലീസ്. കടവന്ത്ര ഗിരിനഗറിലെ വീട്ടില്‍ ഇന്നലെയാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മഹാരാഷ്ട്ര സ്വദേശികളായ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കുണ്ടാവാറുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ഇയാളെ സംബന്ധിച്ച് യാതൊരു വിവരവും തങ്ങളുടെ പക്കലില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Signature-ad

അയല്‍വാസികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ആര്‍ക്കു കൈമാറണമെന്ന കാര്യത്തിലും പോലീസിന് വ്യക്തതയില്ല. ഒരു വയോധികയുടെ വീടിന് മുകള്‍ഭാഗത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.

 

 

Back to top button
error: