ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് ബോറിസ് ജോണ്‍സണ്‍ പിന്മാറി.ഇതോടെ ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിന് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യതയേറി.
ഋഷി സുനക് ഇതുവരെ 147 എംപിമാരുടെ പിന്തുണ ഉറപ്പാക്കി. മുന്‍ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ് 57 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
100 എംപിമാരുടെ പിന്തുണയുള്ള ആര്‍ക്കും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ ഇന്ന് രണ്ട് മണി വരെ സമയമുണ്ട്. ഇതിനിടയിലാണ് ബോറിസ് ജോണ്‍സന്റെ പിന്മാറ്റം.
ലിസ് ട്രസ് രാജിവച്ച സാഹചര്യത്തില്‍ വീണ്ടും മത്സര രംഗത്തേക്ക് ഇറങ്ങാന്‍ ബോറിസ് ജോണ്‍സണ്‍ താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍ 57 പേരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സണ് ഉറപ്പാക്കാനായത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഐക്യത്തിന് വേണ്ടിയാണ് തന്റെ പിന്മാറ്റമെന്നാണ് ബോറിസ് ജോണ്‍സന്റെ പ്രതികരണം.