ഹൈദരാബാദ്: തെലുങ്കാനയില്‍ രണ്ട് മലയാളി വൈദികര്‍ ഒഴുക്കില്‍പെട്ടു മരിച്ചു. കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ് ലെ റിട്ടേയര്‍ഡ് അധ്യാപകന് സൈമണ്‍ പുല്ലാടന്റെ മകന് ഫാദര്‍: ടോണി സൈമണ്‍ പുല്ലാട്ടുകാലായിലാണ് ഒഴുക്കില്‍പ്പെട്ട ഒരാള്‍.
കുളിക്കാന്‍ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഫാദർ ടോണിയും ഒഴുക്കിൽ പെടുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഫാദര്‍ ടോണിക്കായി തിരച്ചില്‍ തുടരുകയാണ്.