KeralaNEWS

‘ഷമ്മി തന്നെയാടാ ഹീറോ..’ തരൂരിനെ പ്രശംസിച്ച് ഹൈബി ഈഡന്‍

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എം.പിയുടെ പ്രകടനത്തില്‍ സന്തോഷം പങ്കുവച്ച് ഹൈബി ഈഡന്‍ എംപി. ”ഷമ്മി തന്നെയാടാ ഹീറോ..” എന്നാണ് ഹൈബി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ശശി തരൂരിനെ പരസ്യമായി പിന്തുണച്ച യുവനേതാക്കളില്‍ ഒരാളായിരുന്നു ഹൈബി.

പോസ്റ്റിനു താഴെ നിരവധി പ്രവര്‍ത്തകരാണ് ശശി തരൂരിനെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. തരൂരിനെ പരസ്യമായി എതിര്‍ത്ത കേരളത്തിലെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. എഐസിസി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റിലും ശശി തരൂരിന്റെ പ്രകടനത്തിന് കയ്യടിക്കാന്‍ ഹൈബി മറന്നില്ല. ജനാധിപത്യത്തിന്റെ എല്ലാ സൗന്ദര്യവും കവിഞ്ഞൊഴുകിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ച്ച ശശി തരൂര്‍ എം.പിക്കും അഭിനന്ദനങ്ങള്‍.- എന്നായിരുന്നു കുറിപ്പ്.

1,072 വോട്ടുകളാണ് ശശി തരൂര്‍ നേടിയത്. വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കു പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തരൂര്‍ പക്ഷം. പരമാവധി 500 വോട്ടായിരുന്നു തരൂര്‍ ക്യാംപിന്റെ പ്രതീക്ഷ. യുവനിരയുടെ പിന്തുണയിലാണ് തരൂരിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്.

 

 

 

Back to top button
error: