CrimeNEWS

മുത്തശ്ശന്‍റെ ചികിത്സയ്ക്ക് കൂട്ടുപോയ 11 വയസുകാരനെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കാടുകുറ്റി സ്വദേശി അനൂപാണ് അറസ്റ്റിലായത്. മുത്തച്ഛന്‍റെ ചികിത്സക്ക് കൂടെ വരുമ്പോഴാണ് ഓട്ടോയിൽ വച്ച പതിനൊന്നുകാരനെ പ്രതി പീഡിപ്പിച്ചത്. 2021 ജനുവരിയിലായിരുന്നു സംഭവം.

വീട്ടുകാരുടെ പരാതിയിൽ കഴിഞ്ഞ ജൂലൈയിലാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ പ്രതി വിദേശത്തേക്ക് പോയിരുന്നു. ഇന്നലെ തിരിച്ചെത്തിയ പ്രതിയെ വിമാനത്താവളത്തിൽ വെച്ചാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം, കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ കായികാധ്യാപകനെ പൊലീസ് പിടികൂടിയിരുന്നു. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

Back to top button
error: