പുതിയ കൊവിഡ് കേസുകളില്‍ സംസ്ഥാനത്തുണ്ടാകുന്ന വര്‍ദ്ധനവാണ് മുന്നറിയിപ്പിന് അടിസ്ഥാനം.കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ 17.7ശതമാനം വര്‍ദ്ധനവാണ് കൊവിഡ് കേസുകളില്‍ സംസ്ഥാനത്തുണ്ടായത്. തലസ്ഥാനമായ മുംബയ്, നഗരപ്രദേശങ്ങളായ താനെ, റായ്ഗഡ് എന്നിവിടങ്ങളിലാണ് കേസുകളില്‍ വര്‍ദ്ധനവുണ്ടായത്.
ഇവിടെ കണ്ടെത്തിയ എക്സ് ബി ബി വകഭേദം വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് പടരാമെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കരുതുന്നു. ശരീരത്തിലെ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയുള്ളതാണ് എക്സ് ബി ബി വകഭേദമെന്നാണ് കരുതുന്നത്. ഈ വകഭേദത്തിന് പുറമേ ബിഎ 2.3.30, ബിക്യു 1 വകഭേദങ്ങളും പുതുതായി സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.
പുനെയില്‍ നിന്ന് ശേഖരിച്ച സാംപിളുകളിലാണ് ഈ വകഭേദങ്ങള്‍ തിരിച്ചറിഞ്ഞത്. രാജ്യത്ത് വിവിധഭാഗങ്ങളിലായി എഴുപതോളംപേരിലാണ് എക്സ് ബി ബി വകഭേദംകണ്ടെത്തിയത്.