കഠിന ചൂടും അതിന്റൊപ്പം മഴയും.ശരീരം തളരാനും രോഗങ്ങൾ പിടിപെടാനും സാധ്യതകൾ ഏറെ.ഇതാ ശരീരത്തിന് ഊർജ്ജം പകരാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചില പാനീയങ്ങൾ.
ഓറഞ്ച് -നാരങ്ങ നീര്
2 ഫ്രഷ് ഓറഞ്ചിന്റെ നീര് തയ്യാറാക്കി ഒരു ഗ്ലാസില്‍ നാരങ്ങ പിഴിഞ്ഞെടുക്കുക. ഈ പാനീയത്തിന്റെ രുചി പുളിച്ച-മധുരമായിരിക്കും, ഇത് ദഹനത്തിന് അത്യുത്തമമാണ്.
ഗോള്‍ഡന്‍ നീര്
ഇത് തയ്യാറാക്കാന്‍ നിങ്ങള്‍ ഒരു നുള്ള് കുരുമുളക്, മഞ്ഞള്‍, ഈന്തപ്പഴം എന്നിവ എടുക്കുക. ഇവയെല്ലാം ബദാം പാലില്‍ കലര്‍ത്തി നന്നായി ഇളക്കുക. ഈ ജ്യൂസിന്റെ രുചി കൂട്ടാന്‍ ഒരു നുള്ള് ഹിമാലയന്‍ പിങ്ക് ഉപ്പും ചേര്‍ക്കാം.
തണ്ണിമത്തന്‍, ബേസില്‍
ഈ ജ്യൂസ് ഉണ്ടാക്കാന്‍ ഒരു നുള്ള് കറുത്ത ഉപ്പ്, കുറച്ച് ഫ്രഷ് ബേസില്‍, നാരങ്ങ നീര് എന്നിവ ആവശ്യമാണ്. എല്ലാം നന്നായി ഇളക്കുക. വേണമെങ്കില്‍ അതില്‍ തണ്ണിമത്തന്‍ കഷ്ണങ്ങളും ചേര്‍ക്കാം.
ഇത് കുടിക്കുന്നതു വഴി ശരീരം ഫ്രഷ് ആയി തോന്നുകയും ഒരു ദിവസത്തേക്ക് വേണ്ടത്ര ഊര്‍ജം ലഭിക്കുകയും ചെയ്യും.പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ നാരങ്ങ ഏറെ നല്ലതാണ്.