81 വയസ്സു കഴിഞ്ഞ പാലാ പൂവരണിക്കാരി മേഴ്സി മാത്യുവിനെ അറിയുമോ?
പതിനൊന്നാം ക്ലാസും കഴിഞ്ഞ് കന്യാസ്ത്രീ ആവാൻ പോയിട്ട് അവിടത്തെ ആഡംബരം മടുത്ത് തിരുവസ്ത്രം വലിച്ചെറിഞ്ഞ് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാൻ വേണ്ടി മഠം വിട്ടിറങ്ങിപ്പോയവളെ അറിയാമോ?
ബീഹാർ, കേരളം , മുംബൈ അടക്കം രാജ്യം മുഴുവൻ കറങ്ങി നടന്ന് ഒടുവിൽ അഭയാർത്ഥികളുടെ പരിചരണത്തിനായി യുദ്ധകാലത്ത് ബംഗ്ലാദേശിലും പോയ പ്രവർത്തക..
ദില്ലി, ഹരിയാന ഒക്ക ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി ഒടുവിൽ മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിലേക്ക് വന്നവൾ ….
അവിടത്തെ ഗോണ്ടു ഗോത്രവിഭാഗത്തിലൊരുവളെ പോലെ വേഷമണിഞ്ഞ് അവൾ അവർക്കിടയിൽ പ്രവർത്തിച്ചപ്പോൾ അവർ മേഴ്സിക്ക് പുതിയൊരു പേരിട്ടു …
ദയാബായി… മേഴ്സി എന്നാൽ ദയ… ബായി അവരുടെ ഗോത്ര അഭിസംബോധന….
ആദിവാസികളെ ചൂഷണം ചെയ്ത് കൂലി വെട്ടിച്ചവർക്കെതിരെ ദയാബായിയുടെ നേതൃത്വത്തിൽ ആദിവാസികൾ രംഗത്തിറങ്ങി. പ്രായമായവർക്ക് റാന്തൽവിളക്കിന്റെ വെളിച്ചത്തിൽ ദയാബായി നിയമസാക്ഷരതാക്ലാസ്സുകൾ നടത്തി…
ഭരണകൂടം ദയാബായിയുടെ പല്ലുകൾ ഇടിച്ചു കൊഴിച്ചു …. ക്രൂരമായി മർദ്ദിച്ചു…
മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ ചിഡ് വാര ഗ്രാമത്തിൽ അവരിലൊരാളായി ദയാബായി ജീവിക്കാൻ തുടങ്ങി. നഗരത്തിന്റെ മോടി കൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചു. കടത്തിണ്ണകളിൽ അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു. സ്വന്തം പേരു പോലും ഉപേക്ഷിച്ച് ‘ദയാബായി’ ആയി.
ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പൊരുതിയ ദയാബായി ….
അവരാണ് കാസര്‍കോട് ജില്ലയിലെ #എൻഡോസൾഫാൻ ബാധിതര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഏര്പ്പെടുത്തണമെന്നാവശ്യപ്പെട് ട് സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. .
ഒരു പന്തല് പോയിട്ട് ഒരു മരക്കഷണം പോലുമില്ലാതെ തിരുവനന്തപുരത്ത് തമ്പ്രാക്കളുടെ പടിയ്ക്കൽ അവർ നിരാഹാരം കിടന്നത് കാസറഗോഡുകാരുടെ ഗതികേട് കണ്ടിട്ടാണ് …
തീയിൽ കൊരുത്തത് വെയിലത്ത് വാടില്ല ….
അവരെ പോലൊരാളെ മനസ്സിലാക്കാനുള്ള ആർജവമൊന്നും മലയാളിക്കില്ല… മലയാളി അത്രയ്ക്ക് വളർന്നിട്ടില്ല ….
അത്രേയുള്ളൂ !!!
അല്ലെങ്കിൽ അവർക്ക് ഇത്രയും ദിവസം അവിടെ കിടക്കേണ്ടി വരുമായിരുന്നില്ല.