IndiaNEWS

ഹരിയാനയില്‍ യുവതിയെ പിറ്റ് ബുള്‍ കടിച്ചുകീറി; കൈയിലും കാലിലും തലയിലുമായി 50 തുന്നലുകള്‍

അംബാല: ഹരിയാനയിലെ ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ യുവതിയെയും രണ്ടു കുട്ടികളെയും ആക്രമിച്ചു. നായുടെ ആക്രമണത്തില്‍ യുവതിക്ക് സാരമായി പരുക്കേറ്റു. മൂന്നുപേരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. യുവതിയുടെ കാലിലും കൈയിലും തലയിലും 50 തുന്നലുകള്‍ ഉണ്ട്. കുട്ടികള്‍ രണ്ടുപേരും ശനിയാഴ്ച ആശുപത്രി വിട്ടു.

റവാരി ജില്ലയിലെ ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തിലെ മുന്‍ സര്‍പഞ്ചായ സൂരജിന്റെ വീട്ടിലാണ് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെ വളര്‍ത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് സൂരജ് ഭാര്യ ഗീതയ്ക്കൊപ്പം ബൈക്കില്‍ വീട്ടിലെത്തി. ഈ സമയം നായയുടെ കൂട് അടച്ചിരുന്നില്ല. മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങിയ ഉടന്‍ നായ ഗീതയെ ആക്രമിക്കുകയും കാലിലും കൈയിലും കടിക്കുകയും ചെയ്തു. മക്കളായ ദക്ഷ്, സുഹാനി എന്നിവരെയും ആക്രമിച്ചു.

Signature-ad

ശബ്ദം കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തി സ്ത്രീയെയും കുട്ടിയെയും നായയില്‍നിന്ന് വടികള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. പിറ്റ്ബുള്‍ ഇനത്തിലുള്ള നായ്ക്കളുടെ ആക്രമണ സംഭവങ്ങള്‍ പല നഗരങ്ങളിലും മുന്‍പും ഉണ്ടായിട്ടുണ്ട്.

 

 

 

 

Back to top button
error: