കാസർകോട്: കോട്ടയത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്കുളള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും തെറിച്ചുവീണ് വ്യാപാരി നേതാവ് മരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡണ്ടും യാദവസഭ വെള്ളരിക്കുണ്ട് താലൂക്ക് സെക്രടറിയുമായ കോളിച്ചാല്‍ എരിഞ്ഞിലംകോട്ടെ കെകെ സന്തോഷ് കുമാര്‍ (48) ആണ് മരിച്ചത്.
സുഹൃത്ത് സജിയുടെ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് കോട്ടയത്ത് നിന്ന് തിരിച്ചുവരുമ്ബോള്‍ വെള്ളിയാഴ്ച പുലര്‍ചെയാണ് സന്തോഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.