ഹൈദരാബാദ്: ബിജെപി ഭാരവാഹിയെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതിന് പിന്നാലെ വനിതാ ഗവര്‍ണറുടെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച് മൊബൈല്‍ ലോണ്‍ ആപ് .
തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്.ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജന്റെ ഫോട്ടോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.
റോയല്‍ ക്യാഷ് ആപ് എന്ന ലോണ്‍ ആപ്പില്‍ നിന്നാണ് വായ്പ എടുത്തിരുന്നത്.വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ബിജെപി നേതാവിന്റെ ഫോണ്‍ ഗാലറിയിലുണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചത്.