NEWS

എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍ 

തൃ​പ്പൂ​ണി​ത്തു​റ: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍.
തൃ​പ്പൂ​ണി​ത്തു​റ വ​ട​ക്കേ​ക്കോ​ട്ട താ​മ​ര​കു​ള​ങ്ങ​ര സ്‌​പെ​യി​സ് ഗാ​ര്‍ഡ​ന്‍ അ​പ്പാ​ര്‍ട്മെ​ന്റി​ന് സ​മീ​പം ശ്രീ​ന​ന്ദ​നം വീ​ട്ടി​ല്‍ മേ​ഘ​ന (25), മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി ഗ​വ. വി.​എ​ച്ച്‌.​എ​സ്.​എ​സി​ന് സ​മീ​പം ത​ടി​യം​കു​ളം വീ​ട്ടി​ല്‍ ഷാ​ഹി​ദ്(27) എ​ന്നി​വ​രെ​യാ​ണ് ചാ​ത്താ​രി വൈ​മി​തി റോ​ഡു ഭാ​ഗ​ത്തു​നി​ന്ന്​ 1.45 ഗ്രാം ​എം.​ഡി.​എ.​എ​യു​മാ​യി തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍പാ​ല​സ് പൊ​ലീ​സ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി. ​ഗോ​പ​കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.
മേ​ഘ​ന​യെ ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി ആ​വ​ശ്യ​ക്കാ​രെ​ന്ന നി​ല​യി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ത​ന്ത്ര​പ​ര​മാ​യി കെ​ണി​യൊ​രു​ക്കി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഷാ​ഹി​ദ്​ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് പി​ന്തു​ട​ര്‍ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Back to top button
error: