NEWS

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടു; വിദ്യാര്‍ത്ഥി തീവണ്ടിയുടെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ചെന്നൈ : ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി തീവണ്ടിയുടെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.
തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്റെ മകന്‍ സന്തോഷ് എന്ന 23-കാരനാണ് ജീവനൊടുക്കിയത്.
 ധാരാളം പണം ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തിയ സന്തോഷ് വീട്ടുകാർ അറിയാതെ സ്വര്‍ണമാലയും മോതിരവും വെച്ച്‌ വരെ ചൂതാട്ടം നടത്തി. എന്നാല്‍ ആഭരണങ്ങള്‍ വിറ്റ വിവരം വീട്ടിലറിഞ്ഞതോടെ സന്തോഷ് വീടുവിട്ട് ഇറങ്ങുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനടുത്തുള്ള നാലങ്ങാടിയില്‍ വെച്ചാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: