NEWS

വടക്ക‍ഞ്ചേരി അപകടത്തെത്തുടർന്ന് ഒളിവില്‍ പോയ ഡ്രൈവര്‍ ജോമോ‍ന്‍ കൊല്ലം ചവറയില്‍നിന്ന് പിടിയില്‍ 

പാലക്കാട്: വടക്ക‍ഞ്ചേരി അപകടത്തെത്തുടർന്ന് ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോ‍നെ കൊല്ലം ചവറയില്‍നിന്ന് പോലീസ് പിടികൂടി.
ആശുപത്രിയില്‍ നിന്ന് രക്ഷപെട്ട് തിരുവനന്തപുരത്തേക്ക് കടക്കുകയായിരുന്നു. ജോമോനൊപ്പം പിടിയിലായവരില്‍ ബസുടമ അരുണും സുഹൃത്തുമുണ്ട്.വടക്കഞ്ചേരി പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.മൂന്നുപേരെയും വടക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി.
അതേസമയം, വടക്കഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നാളെ ഹാജരാകണം.മോട്ടോര്‍ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്

Back to top button
error: