കണ്ണൂര്‍: വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടുനിന്നു വടിവാളുകള്‍ ഉള്‍പ്പെടെ നിരവധി മാരകായുധങ്ങള്‍ കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയത്.
ഏഴു വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. സംഭവത്തില്‍ മുഴക്കുന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.