CrimeNEWS

ന്യൂയോര്‍ക്ക് സബ്വേയില്‍ വനിതാമുഖംമൂടിസംഘത്തിന്റെ ആക്രമണം, കൊള്ള

ന്യൂയോര്‍ക്ക്: സബ്‌വേ ട്രെയിനില്‍ പെണ്‍കുട്ടികളെ ആക്രമിച്ചും അവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കവര്‍ന്നും വനിതാഅക്രമിസംഘം. ദേഹം മുഴുവന്‍ മറയ്ക്കുന്നവിധത്തിലുള്ള നിയോണ്‍ ഗ്രീന്‍ വസ്ത്രം ധരിച്ചായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആറു സ്ത്രീകളാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ടൈംസ് സ്‌ക്വയര്‍ സബ്‌വേ ട്രെയിനുള്ളിലായിരുന്നു സംഭവം. 19-കാരികളായ രണ്ടു പെണ്‍കുട്ടികളെയാണ് ഇവര്‍ ആക്രമിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അക്രമികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ മുഖത്ത് തുടര്‍ച്ചയായി ഇടിക്കുന്നത് വീഡിയോയില്‍ കാണാം.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, വാലറ്റ് മറ്റു വസ്തുക്കള്‍ തുടങ്ങിയവ അക്രമികള്‍ കവര്‍ന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

 

Back to top button
error: