തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ഓവുങ്കല്‍ മുഹമ്മദ് അബ്ദുല്‍ സലാം എന്ന ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബി സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു.
മഞ്ചേരിയിലെ റീജണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു. പി.എഫ്.ഐ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയിലാണ് സലാം.