NEWS

യുവമോര്‍ച്ച പ്രവര്‍ത്തകയും ഭര്‍ത്താവും കഞ്ചാവുമായി പിടിയിൽ

ആലപ്പുഴ: അരൂരിൽ യുവമോര്‍ച്ച പ്രവര്‍ത്തകയും ഭര്‍ത്താവും കഞ്ചാവുമായി പിടിയിൽ.ഇവരോടൊപ്പം മറ്റ് രണ്ടു പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.
യുവമോര്‍ച്ച നേതാവ് കൊച്ചി വൈറ്റില പൂതാനപ്പള്ളി നീനയും (32) ഭര്‍ത്താവ്‌ നിഖിലും (28) ഫോര്‍ട്ടുകൊച്ചി റഫീന മന്‍സിലില്‍ സക്കീറും (32) അരൂര്‍ പുതുപള്ളി വീട്ടില്‍ അഫ്സലുമാണ് (38) പിടിയിലായത്‌.
ലഹരിമരുന്ന് വിതരണവും ഉപഭോഗവും തടയാന്‍ ലക്ഷ്യമിട്ട്, സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും കൂട്ടായ്‌മയോടെ യോദ്ധാവ് പദ്ധതിയുടെ കീഴില്‍ ജാഗ്രതാസമിതി രൂപീകരിച്ചിരുന്നു. സമിതി നല്‍കിയ സന്ദേശമനുസരിച്ച്‌ ശനി രാത്രി പത്തോടെ അരൂര്‍ കെല്‍ട്രോണ്‍ കമ്ബനിയുടെ സമീപമുള്ള വീട്ടില്‍നിന്ന് ആറ്‌ പാക്കറ്റുകളിലായി 47 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.
സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സി ജീവനക്കാരിയാണ് നീന. മറ്റു മൂന്നു പേരും നിരവധി കേസുകളില്‍ വിചാരണ നേടുന്നവരാണ്.

Back to top button
error: