കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി.
പഴയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം മുതല്‍ ചീനക്കൊട്ടാരം വരെയുള്ള ഭാഗങ്ങളിലെ ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെയുള്ളവയാണ് പൊളിച്ചുനീക്കുന്നത്.
പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കാള്‍ പാലിച്ചാണ് നിര്‍മ്മാണം. പഴയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങളും ആര്‍.എം.എസ് ഓഫീസ് അടക്കമുള്ള കെട്ടിട ഭാഗങ്ങളുമാണ് അദ്യം പൊളിക്കുക.
റെയില്‍വേ ടൈം ലൈന്‍ സഹിതമുള്ള മാസ്റ്റര്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചറല്‍ ടെക്‌നിക്കല്‍ എന്‍ജിനിയറിംഗ് സര്‍വീസും സിദ്ധാര്‍ത്ഥ് സിവില്‍ വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് നിര്‍മ്മാണ കരാറുകാര്‍.