NEWS

ചങ്ങനാശേരിയിൽ ബിജെപി പ്രവർത്തകനെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തി

കോട്ടയം: ചങ്ങാനാശേരിയിൽ ബിജെപി പ്രവർത്തകനെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ.ആലപ്പുഴ സ്വദേശി ബിന്ദു കുമാറിന്റെ മൃതദേഹമാണ് ചങ്ങനാശേരി-ആലപ്പുഴ റോഡിലെ രണ്ടാം കലുങ്കിന് സമീപത്തെ വീടിനു പിന്നിലെ ഷെഡിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്.
  കോൺക്രീറ്റ് പാളികൾ തുരന്നാണ് മൃതദേഹം പൊലീസ് പുറത്തെടുത്തത്. കഴിഞ്ഞദിവസം കാണാതായ ആലപ്പുഴ സ്വദേശി ബിന്ദു കുമാറിനു വേണ്ടി നടത്തിയ തെരച്ചിലിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
 ചങ്ങനാശേരിയിലെ മുത്തു കുമാർ എന്നയാളുടെ വീട്ടിലാണ് ‘ദൃശ്യം’ സിനിമ മോഡൽ കൊലപാതകം അരങ്ങേറിയത്.ആലപ്പുഴ കൈതത്തിൽ സ്വദേശി ബിന്ദു കുമാറിനെ കഴിഞ്ഞ 26നാണ് കാണാതായത്. പരിശോധന നടക്കുന്ന വീട്ടിൽ കഴിഞ്ഞദിവസം നിർമ്മാണ പ്രവർത്തനം നടന്നിരുന്നു.
 അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിൻ്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി.   പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയതും മുത്തു കുമാറിന്റെ വീട്ടിലേക്ക് അന്വേഷണം ചെന്നെത്തിയതും.ഇയാളും ബിജെപി പ്രവർത്തകനാണ്.

Back to top button
error: