കണ്ണൂർ :പശ്ചിമ ബംഗാള്‍ സ്വദേശികളായ യുവാവിനെയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചെറുപുഴ പാടിയോട്ടുചാല്‍ വയക്കരയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പശ്ചിമ ബംഗാളിലെ സുന്ദര്‍ബെന്‍ സ്വദേശികളായ രാഹുല്‍ ബൈദ്യ (22), രൂപ(16) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെ വാടകമുറിയില്‍ സാരിയില്‍ തൂങ്ങി മരിച്ചനിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെട്ടിടം ഉടമ നല്കിയ പരാതിയിലാണ് ചെറുപുഴ പോലീസ് കേസെടുത്തിട്ടുള്ളത്.