NEWS

പണം നൽകാതെ ലോട്ടറി ഏജന്‍സി ഉടമ മുങ്ങി

തൃക്കാക്കര: ഹോൾസെയിൽ കടയിൽ നിന്നും വാങ്ങിയ ലോട്ടറിയുടെ പണം നൽകാതെ ഏജൻസി ഉടമ മുങ്ങിയതായി പരാതി.
 കാക്കനാട് ഈച്ചമുക്കിലെ ശ്രീകൃഷ്ണ ലോട്ടറി ഏജന്‍സി ഉടമ മലപ്പുറം തവളകുളം താമരശ്ശേരി വീട്ടില്‍ ടി.ആര്‍.സജിത്താണ് അഞ്ച് ലക്ഷം രൂപയോളം നൽകാതെ ഹോൾസെയിൽ കടക്കാരെ വെട്ടിച്ച് മുങ്ങിയത്.
ഈച്ചമുക്കില്‍ രണ്ട് വര്‍ഷമായി താമസിച്ചിരുന്ന സജിത്ത് തൊട്ടടുത്തുള്ള വാഴക്കാല സ്വദേശി റഹിമിന്റെ ഫോണ്‍ റീച്ചാര്‍ജ് കടയില്‍ നിന്നാണ് സ്ഥിരമായി ഓണ്‍ലൈന്‍ വഴി ലോട്ടറി വാങ്ങാനുള്ള പണമിടപാട് നടത്തിയിരുന്നത്. കൃത്യമായി പണം നല്‍കിയിരുന്ന സജിത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കടം പറഞ്ഞ് അഞ്ച് ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ഇടപാട് നടത്തി. കഴിഞ്ഞ 27ന് സജിത്തിന്റെ കട തുറക്കാതെ കിടക്കുന്നത് കണ്ടു സംശയം തോന്നിയ റഹീം ഇയാളെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ റഹിം തൃക്കാക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Back to top button
error: