ശ്രീകണ്ഠപുരം: കനത്ത മഴ കാരണം രാത്രി വീട്ടില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ച വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍മാര്‍ അറസ്റ്റില്‍.
ഏരുവേശി പുറഞ്ഞാണിലെ നെടുംതുണ്ടത്തില്‍ റോണി സെബാസ്റ്റ്യന്‍ (32), പുലിക്കുരുമ്ബയിലെ ക്ലാംപറമ്ബില് ഷാരോണ്‍ ഷാജി (25) എന്നിവരെയാണ് തളിപ്പറമ്ബ് ഡിവൈ.എസ്.പി എം.പി. വിനോദിന്റെ നിര്‍ദേശപ്രകാരം കുടിയാന്മല എസ്.ഐമാരായ കെ.കെ. രാധാകൃഷ്ണന്, എന്‍.ജെ. ജോസ് എന്നിവര്‍ ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇരുവരും പുറഞ്ഞാണിലെ ഓട്ടോഡ്രൈവര്‍മാരാണ്. കഴിഞ്ഞ 27ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രണ്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്തു.