KeralaNEWS

കൊച്ചി മെട്രോയുടെ പേട്ട-എസ് എന്‍ ജങ്ഷന്‍ പാത പ്രധാനമന്ത്രി നരേന്ദ്ര ഇന്ന് ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോയുടെ പേട്ട-എസ് എന്‍ ജങ്ഷന്‍ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

 

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി മോദി ഇന്ന് വൈകിട്ട് കൊച്ചിയില്‍ എത്തുന്നത്. കൊച്ചി മെട്രോയുടെ അഞ്ചാം റീച്ചാണ് അദ്ദേഹം നാടിന് സമര്‍പ്പിക്കുന്നത്. മുന്‍പ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വഹിച്ചതും മോദിയായിരുന്നു. അന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.ഇന്ന് മുതല്‍ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോ ഓടിത്തുടങ്ങും. പേട്ടയില്‍ നിന്ന് 1.8 കിലോമീറ്റര്‍ ദൂരമാണ് എസ്എന്‍ജങ്ഷനിലേക്കുള്ളത്. ഈ പാതയുടെ ഉദ്ഘാടനത്തോടെ തൃപ്പൂണിത്തുറയിലേക്കും മെട്രോ എത്തുന്നത് കൊച്ചിക്കാര്‍ക്ക് വളരെ സഹായകരമാകും.

 

Back to top button
error: