കുമളി: തേക്കടി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിവാഹ ശുശ്രൂഷ നടത്തുന്നതിനിടയില്‍ കുഴഞ്ഞ് വീണ് വൈദികൻ മരിച്ചു.
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരി റവ. എന്‍. പി ഏലിയാസ് കോര്‍ എപ്പിസ്കോപ്പയാണ് മരിച്ചത്.
മൂന്നു മാസം മുന്‍പ് ബൈപ്പാസ് സര്‍ജറിക്ക് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു. മൃതദേഹം വിലാപയാത്രയായി ചേറ്റുകുഴിയിലെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരച്ചടങ്ങുകള്‍ നാളെ ശാന്തിഗ്രാം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ബാവതിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.