SportsTRENDING

ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണം വെടിവച്ചിട്ട് ഇന്ത്യന്‍ സഖ്യം

ചാംഗ്വോണ്‍: ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫില്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യയുടെ മെഹുലി ഘോഷ് തുഷാര്‍ മാനെ ജോഡിയാണ് സ്വര്‍ണ്ണം നേടിയത്.

ഹംഗേറിയന്‍ ടീമിനെ 17-13 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ജോഡിയുടെ സ്വര്‍ണ്ണ നേട്ടം. ഇസ്രയേല്‍, ചെക്ക് റിപ്പബ്ലിക് ടീമുകള്‍ക്ക് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങള്‍ ലഭിച്ചു.

Signature-ad

സീനിയര്‍ വിഭാഗത്തില്‍ തുഷാര്‍ നേടിയ ആദ്യ സ്വര്‍ണമാണ് ഇത്. മെഹുലിയുടേത് രണ്ടാമത്തെ സ്വര്‍ണം. 2019ല്‍ കാഠ്മണ്ഡുവില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് മെഹുലി മുന്‍പ് സ്വര്‍ണമെഡല്‍ നേടിയത്.

https://twitter.com/OfficialNRAI/status/1547055317263220736?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1547055317263220736%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.firstpost.com%2Fsports%2Fissf-world-cup-mehuli-ghosh-and-tushar-mane-clinch-second-gold-for-india-palak-shiva-sign-off-with-bronze-10904971.html

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ജോഡിയായ പാലക്-ശിവ നര്‍വാള്‍ സഖ്യം വെങ്കലം നേടി.

 

Back to top button
error: