NEWS

വീണ്ടും കൊള്ളയടിക്കാൻ റയിൽവെ;ദീര്‍ഘദൂര തീവണ്ടികളില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു; പകരം എസി കോച്ചുകൾ

ന്യൂഡൽഹി: ദീര്‍ഘദൂര തീവണ്ടികളില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ച്‌ കൂടുതല്‍ എ.സി.കോച്ചുകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ.തേഡ് എ.സി. കോച്ചുകളാണ് സ്ഥാപിക്കുന്നത്. ദീര്‍ഘദൂര എല്‍.എച്ച്‌.ബി. തീവണ്ടികളിലാണ് ഇവ സ്ഥാപിക്കുക.
 ദീര്‍ഘദൂര തീവണ്ടികളില്‍ ആദ്യം ബുക്ക് ചെയ്ത് തീരുന്നത് എ.സി. കോച്ചുകളിലെ ബര്‍ത്തുകളാണ്. അതിനാലാണ് സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ച്‌ എ.സി കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍  തീരുമാനിച്ചതെന്നാണ് റയിൽവേയുടെ വിശദീകരണം.
ദക്ഷിണറെയില്‍വേയില്‍നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ദീര്‍ഘദൂര തീവണ്ടികളിലാണ് തുടക്കത്തില്‍ തേഡ് എ.സി.കോച്ചുകള്‍ കൂടുതല്‍ ഘടിപ്പിക്കുക. സെക്കന്‍ഡ് എ.സി, ഫസ്റ്റ് എ.സി. കോച്ചുകളുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനയുണ്ടാകില്ല.അതേസമയം ഈ തീരുമാനം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുമെന്ന് ഉറപ്പാണ്.
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഉയർത്തുമ്പോഴും പല റയിൽവെ സ്റ്റേഷനുകളിലും ഇന്നും യാത്രക്കാർ മഴ നനഞ്ഞും വെയിൽകൊണ്ടുമാണ് ട്രെയിനിൽ കയറി പറ്റുന്നത്.അതിനു പിന്നാലെയാണ് സാധാരണക്കാരുടെ ആശ്രയമായ സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നത്.പാസഞ്ചർ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ നിരക്ക് വർദ്ധിപ്പിച്ചതും യാത്രക്കാർക്ക് ഇരുട്ടടിയായി.

Back to top button
error: