കൊച്ചി നഗരത്തിലെ കലൂരിൽ യുവാവ് കഴുത്തറുത്തു മരിച്ചു. വൈകിട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി.
കലൂർ മാർക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന യുവാവ് ആരെങ്കിലും തടയുന്നതിനു മുൻപു സ്വയം കഴുത്തറുക്കുകയായിരുന്നു. രക്തം വാർന്ന് അവശനിലയിലായ യുവാവിനെ സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രയിലെത്തിക്കും മുമ്പുതന്നെ ഇയാൾ മരിച്ചതായാണ് വിവരം.
യുവാവിന്റെ കൈകൾ പരസ്പരം കൂട്ടിക്കെട്ടിയിരുന്നുവെന്നും കത്തികൊണ്ട് കൈയിലും കഴുത്തിലും ഇയാൾ സ്വയം മുറിവേൽപ്പിച്ചിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവത്തിന്റെ വിഡിയോ ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്.