NEWS

കുപ്പമഞ്ഞൾ വെറും കുപ്പയല്ല, കിലോയ്ക്ക് 250-രൂപ വില 

റെ ഔഷധഗുണമുള്ള ഒരു സസ്യമാണ് കുപ്പമഞ്ഞൾ.കുലകളായി വലിയ പൂക്കളാണ് ഇതിനുണ്ടാകുന്നത്. മെയ് മാസമാണ് പൂക്കൾ സമൃദ്ധമായി കാണപ്പെടുന്നത്.കുരങ്ങുമഞ്ഞൾ(കുരങ്ങുകായ) എന്ന മറ്റൊരു വിളിപ്പേരും കുപ്പമഞ്ഞളിന് ഉണ്ട്.ചില പ്രദേശങ്ങളിൽ കുങ്കുമപ്പൂമരം എന്നും ഇത് അറിയപ്പെടുന്നു.
ഇതിന്റെ പൂവ്, ഇല കുരു എന്നിവയെല്ലാം ഔഷധയോഗ്യമാണ്.ഏകദേശം മൂന്ന് മീറ്റർ വരെ ഉയരത്തിൽ ഇതു വളരുന്നു. ഇതിന്റെ വിത്തുകൾക്ക് ത്രികോണാകൃതി ആണ്.കായകൾ മുള്ളുകൾ കൊണ്ട് ആവൃതമാണ്. ചുവന്ന പൾപ്പ് ആവരണം ആയതിനാൽ റമ്പൂട്ടാൻ പഴങ്ങളോട് ഇതിന് സാദൃശ്യമുണ്ട്. ഔഷധങ്ങൾ, വസ്ത്രങ്ങൾ,ചോക്ലേറ്റുകൾ തുടങ്ങിയവയ്ക്ക് നിറംപകരാൻ ആയി കുപ്പമഞ്ഞൾ ഉപയോഗിക്കുന്നു.
ഒട്ടേറെ വിദേശ രാജ്യങ്ങളിൽ വ്യവസായികാടിസ്ഥാനത്തിൽ ഇത് കൃഷിചെയ്തുവരുന്നു.ഭാരതത്തിൽ ഒറീസ, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്.ഇതിന്റെ കായ്കൾ ഉണക്കി വിത്തുകൾ ശേഖരിച്ച് വേണം കൃഷി ആരംഭിക്കാൻ.നീർവാർച്ചയുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കാം.കിലോയ്ക്ക് 250-രൂപയോളം വില ലഭിക്കും.
മറ്റൊരു കുപ്പമഞ്ഞൾ കൂടിയുണ്ട്.തൊടികളിലും മറ്റും മഞ്ഞ പൂക്കളോട് കൂടി പറ്റെ വളരുന്നത്.ഇതും ഔഷധയോഗ്യമാണ്.
ഉപയോഗം- പല്ലുവേദനശമിക്കുന്നതിനും, മുറിവ് ഉണങ്ങുന്നതിനും, എലിവിഷ ശമനത്തിനും, ഉമിനീർ ഗ്രന്ഥിയുടെ ഉത്തേജനം വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.

Back to top button
error: