CrimeNEWS

സര്‍വത്ര എം.ഡി.എം.എ. മയം; നിര്‍ത്താതെപോയ കാര്‍ പിടികൂടിയപ്പോള്‍ ഉള്ളില്‍ എം.ഡി.എം.എ.: യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: മട്ടന്നൂരില്‍ പൊലീസ് പരിശോധനയ്ക്കിടെ 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോട്ടയം പൊയില്‍ സ്വദേശി ഫഹദ് ഫഹാജസ് ആണ് പിടിയിലായത്. മട്ടന്നൂര്‍-കണ്ണൂര്‍ റോഡ് ജങ്ഷനില്‍ വച്ചാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.

വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിന്റെ ഡാഷ് ബോര്‍ഡില്‍ മൂന്ന് പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.

സംസ്ഥാനത്ത് എം.ഡി.എം.എ. ഉപയോഗം വ്യാപകമാകുന്നതായാണ് വിവരം. ദിവസവും പിടിക്കപ്പെടുന്ന മയക്കുമരുന്നു കേസുകളില്‍ ഭൂരിഭാഗവും മാരകമയക്കുമരുന്നായ എം.ഡി.എം.എ ആണ്. യുവാക്കള്‍ക്കിടയില്‍ എം.ഡി.എം.എ പിടിമുറുക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഞ്ചാവ് ഉപയോഗത്തില്‍ തുടങ്ങി പിന്നീട് എം.ഡി.എം.എയിലേക്ക് കടക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരുകയാണ്. ഇതിനിടെ, ലഹരി മരുന്ന് പിടികൂടുന്ന കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു.

കണ്ണൂരില്‍ നേരത്തെ ലഹരി മരുന്ന് പിടികൂടിയ രണ്ടു കേസുകളിലായി നാല് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

 

Back to top button
error: