CrimeNEWS

ആത്മഹത്യ ചെയ്ത നടി രശ്മിരേഖയുടെ കാമുകന്‍ സന്തോഷ് മരിച്ചനിലയില്‍

ആത്മഹത്യ ചെയ്ത നടി രശ്മിരേഖയുടെ കാമുകന്‍ സന്തോഷിനെ മരിച്ചനിലയില്‍ കണ്ടെത്തി. റൂര്‍ക്കലയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് സന്തോഷിനെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

Signature-ad

രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് മരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. രശ്മിയുടെ മരണത്തിന് ശേഷം സന്തോഷ് മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷെ സന്തോഷ് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ സന്തോഷിന്റെ മരണത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ 19നാണ് രശ്മിയെ ഭുവനേശ്വറിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രശ്മിയുടെ മരണത്തില്‍ സന്തോഷിന് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു

 

Back to top button
error: