സംസ്ഥാന സർക്കാരിന്റെ മികച്ച സഹകരണ സംഘത്തിനുള്ള ഒന്നാം സ്ഥാനം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്.കേരളത്തിലെ സഹകരണ ദിനാഘോഷങ്ങളുടെ ഭാഗമായി ഇക്കൊല്ലത്തെ സഹകരണ അവാർഡുകൾ ബഹു സഹകരണ വകുപ്പ് മന്ത്രി ശ്രീ. V.N. വാസവനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
ഏറ്റവും കുറഞ്ഞ നിരക്കിൽ ഭവന വായ്പകൾ ലഭ്യമാക്കുക മാത്രമല്ല, വായ്പ എടുത്ത ഒരംഗം ഏതെങ്കിലും സാഹചര്യത്തിൽ മരണപ്പെട്ടാൽ അയാളുടെ വായ്പാ ബാക്കി പൂർണ്ണമായും എഴുതി തള്ളുന്ന സംഘം എന്ന പ്രത്യേകതയുംഉണ്ട്. എല്ലാ അംഗങ്ങൾക്കും20 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെ സംഘം നടത്തി വരുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ അവാർഡ്.
സഹകാരികളുടേയും, സംഘം ജീവനക്കാരുടേയും ആത്മാർത്ഥമായ പിന്തുണയും സഹകരണവുമായി ഇത്തരം ഒരു അംഗീകാരം ലഭിക്കാൻ സാഹചര്യം ഉരുക്കിയത്. ഈ മികവിന്റെ അംഗീകാരം കൂടുതൽ മികവിലേക്ക് കുതിക്കാൻ പ്രചോദനമാകുമെന്ന് സംഘം വൈസ് പ്രസിഡന്റ് സി ആർ ബിജു വ്യക്തമാക്കി.