തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 11 ബോയ്‌സ് / ഗേള്‍സ് ഹൈസ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകളാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി.
സ്‌കൂള്‍ അധികൃതരും പിടിഎയും തദ്ദേശ ഭരണ സ്ഥാനവും സംയുക്തമായി തീരുമാനമെടുത്ത് ആവശ്യപ്പെട്ടാല്‍ കൂടുതല്‍ സ്‌കൂളുകള്‍ മിക്‌സഡ് ആക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സാധാരണ നിലയില്‍ സ്‌കൂള്‍ അധികൃതരും അധ്യാപക രക്ഷാകര്‍തൃ സമിതിയും തദ്ദേശ ഭരണ സ്ഥാപനവും സംയുക്തമായി തീരുമാനമെടുത്താലാണ് ഈ നിലയില്‍ സ്‌കൂളുകളെ മാറ്റുന്നത്.
ഈ നിലയില്‍ സംയുക്തമായ ആവശ്യം ഇനിയും സര്‍ക്കാരിന് മുന്നിലേക്ക് എത്തുകയാണെങ്കില്‍ കൂടുതല്‍ ബോയ്‌സ് / ഗേള്‍സ് സ്‌കൂളുകള്‍ക്ക് മിക്‌സഡ് സ്‌കൂള്‍ അംഗീകാരം നല്‍കും. ലിംഗ തുല്യത, ലിംഗസമത്വം, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം തുടരുമെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മിക്‌സഡ് സ്‌കൂളുകളാക്കിയ സ്‌കൂളുകള്‍:
- കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസ്എസ്,
- ചാലപ്പുറം ഗവണ്‍മെന്റ് ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍,
- കൊയിലാണ്ടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,
- ബാലുശ്ശേരി ജിജിഎ എസ് എസ് ആന്‍ഡ് ബോയ്‌സ് ഇന്റഗ്രേഷന്‍,
- കണ്ണൂര്‍ തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസ്(എച്ച്എസ് വിഭാഗം ),
- പയ്യന്നൂര്‍ എ കെ എ എസ് ജി വി എച്ച് എസ് എസ്,
- തൃശ്ശൂര്‍ ചാലക്കുടി ജി ജി എച്ച് എസ് എസ്,
- ജി വി എച്ച് എസ് എസ്, എറണാകുളം
- ജി ബി എച്ച് എസ് എസ് നോര്‍ത്ത് പറവൂര്‍,
- എസ് ആര്‍ വി (ഡി )യു പി എസ് പത്തനംതിട്ട
- ബാലികാമഠം എച്ച് എസ് എസ് തിരുമൂലപുരം