NEWS

പോലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട : കോഴഞ്ചേരി കോയിപ്രം സ്റ്റേഷനിലെ പോലീസുകാരന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണുമരിച്ചു. മൂവാറ്റുപുഴ തൊട്ടുമുകള്‍ പീഠികയില്‍ ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ ബിലു (45 ) ആണ് കുഴഞ്ഞ് വീണ് മരിച്ചു.
ഞായറാഴ്ച്ച രാത്രിയില്‍ ഡ്യുട്ടി കഴിഞ്ഞു വിശ്രമിക്കുമ്ബോള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു.സഹ പ്രവര്‍ത്തകര്‍ വേഗം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.കോയിപ്രം പൊലിസ് സ്റ്റേഷനിലെ സി പി ഒ ആയിരുന്നു.
ഭാര്യ: തിരുവല്ല കുറ്റൂര്‍ തെങ്ങോലീ ആഞ്ജനേയത്തില്‍ രാജശ്വേരി (മൃഗസംരക്ഷണ വകുപ്പ് ,ചങ്ങാനശ്ശേരി) മക്കള്‍ : ഐശ്വര്യ, ആദിത്യന്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: