KeralaNEWS

ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്. നാളെയും മാറ്റന്നാളും കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ വ്യാപകമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അഞ്ച് ദിവസം ശക്തമായ മഴക്കും 5, 6, 7 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.. 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒ‍ഡീഷയ്ക്ക് മുകളിൽ ഇത് ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്.

Signature-ad

50 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മൂന്നുദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 3.6 മീറ്റർ ഉയരത്തിൽ തിരമാല രൂപപ്പെടാനുള്ള സാധ്യതയുള്ള കടലാക്രമണ മുന്നറിയിപ്പുമുണ്ട്.. അതിനിടെ അരുവിക്കര അരുവിക്കര അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടർ 40 സെന്‍റീമീറ്റർ ഉയർത്തി… സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Back to top button
error: