NEWS

കിണറ്റിൻ വീണ നായയെ രക്ഷിക്കുന്നതിനിടയിൽ കല്ല് തലയിൽ വീണ് സന്നദ്ധ പ്രവർത്തകൻ മരിച്ചു

മലപ്പുറം: തിരൂർ തെയ്യാല പറപ്പാറപ്പുറത്ത് കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടെ മുകളില്‍ നിന്ന് കല്ല് തലയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സന്നദ്ധ പ്രവർത്തകൻ മരിച്ചു.തിരൂര്‍ മങ്ങാട് സ്വദേശി നൗഷാദാണ് (44) മരിച്ചത്.മലപ്പുറം ജില്ല എമര്‍ജന്‍സി റെസ്ക്യൂ ടീമിലെ സന്നദ്ധപ്രവര്‍ത്തകനായിരുന്നു. ​
ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.

പിതാവ്: കാസിം. മാതാവ്: ആമിന. ഭാര്യ: ആയിഷ. മക്കള്‍: അര്‍ഷാദ്, അര്‍ഷിദ.

Back to top button
error: