NEWS

സന്തോഷ് ട്രോഫി:പഞ്ചാബിനെ വീഴ്ത്തി കേരളം സെമിയിൽ

പയ്യനാട് :ആവേശപ്പോരാട്ടത്തില്‍ കരുത്തരായ പഞ്ചാബിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിയില്‍.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം.

ക്യാപ്റ്റന്‍ ജിജോ ജോസഫാണ് കേരളത്തിന് വേണ്ടി രണ്ടു ഗോളുകളും നേടിയത്.പഞ്ചാബിന്റെ ഏക ഗോൾ മന്‍വീര്‍ സിങ്ങിന്റെ വകയായിരുന്നു.

 

ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്നു വിജയവും ഒരു സമനിലയുമായാണ്‌ കേരളത്തിന്റെ സെമിയിലേക്കുള്ള മുന്നേറ്റം.

Back to top button
error: