IndiaNEWS

സ്ഥാപക ദിനാചരണത്തിൽ ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടി വീണു; കുപിതയായി വേദിവിട്ട് സോണിയ

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക ദിനാചരണത്തിൽ അധ്യക്ഷ സോണിയാ ഗാന്ധി ഉയർത്തിയ പാർട്ടി പതാക താഴെ പതിച്ചു. കോൺഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പതാക ഉയർത്തുന്നതിനിടെയാണ് സംഭവം.

രാവിലെ 9.45ന് കൊടിമരത്തിൽ പതാക ഉയർത്തുന്നതിനിടെ കയർ വലിച്ചപ്പോൾ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു.ഇതേത്തുടർന്ന് രോഷം കൊണ്ട സോണിയ ഗാന്ധി വസതിയിലേക്ക് തിരിച്ചുപോയി.

Back to top button
error: