KeralaNEWS

ഡോ  ആർ ആർ ബി വാര്യർ  അന്തരിച്ചു 

തൊടുപുഴ കുമാരമംഗലം പെരുമ്പള്ളിച്ചിറ വാര്യത്ത് ഡോ  ആർ ആർ ബി വാര്യർ (70) അന്തരിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് മുൻ ഡയറക്ടർ , ഔഷധി മുൻ മാനേജിങ് ഡയറക്ടർ , ഇന്ത്യൻ സിസ്റ്റെംസ് ഓഫ് മെഡിസിൻ മെഡിക്കൽ കൗൺസിൽ പ്രസിഡന്റ് , കേരള സ്റ്റേറ്റ് ആയുർവേദ അഡ്വൈസറി കമ്മീറ്റീ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 2010 ൽ കേരളത്തിലെ ബെസ്റ്റ് ഡോക്ടർ അവാർഡ് നേടിയിട്ടുണ്ട്.തൊടുപുഴയിലെ ഡോ വാരിയേഴ്‌സ് ആയുർവേദ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ഭാര്യ: ഗീത വാര്യർ
 മക്കൾ :ഡോ സതീഷ് വാര്യർ ( ജില്ലാ ആയുർവേദ ആശുപത്രി , എറണാകുളം ), സൗമ്യ വാര്യർ .
മരുമക്കൾ : രേഖ ഹരിനാരായണൻ , സതീഷ് പീതാംബരൻ
സംസ്കാരം ചൊവ്വാഴ്ച ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Back to top button
error: