NEWS

അന്തിഉറങ്ങുന്ന വീടും 32 സെന്റ്‌ സ്ഥലവും ജീവകാരുണ്യത്തിനായി സമ്മാനിച്ച്‌ കണ്ണൂർ ഉളിയിൽ കൃഷ്‌ണൻ നമ്പ്യാർ– ജാനുവമ്മ ദമ്പതികൾ

  • അശരണർക്ക്‌ സാന്ത്വനമേകാൻ ഇരിട്ടി മേഖലയിൽ സ്ഥാപനം ആരംഭിക്കണം എന്നായിരുന്നു കൃഷ്‌ണൻ നമ്പ്യാരുടെയും ജാനുവമ്മയുടെയും ആഗ്രഹം. കോവിഡ്‌ വ്യാപിച്ചതോടെ തീരുമാനം നടപ്പാക്കാൻ വൈകി. ഒടുവിൽ പടിക്കച്ചാൽ റോഡിരികിലെ ഓടിട്ട വീടും 32 സെന്റ്‌ സ്ഥലവും ദാനം നൽകി.
  • രിട്ടി: ജീവകാരുണ്യമാണ് ജീവിതം എന്ന് സ്വന്തം പ്രവർത്തിയിലൂടെ തെളിയിച്ച് വയോധിക ദമ്പതികൾ. ജീവകാരുണ്യപ്രവർത്തനത്തിനായി സ്വന്തം വീടും സമ്പാദ്യങ്ങളും സമ്മാനിച്ച ഉളിയിലെ കോമത്ത്‌ പുതിയവീട്ടിൽ കൃഷ്‌ണൻ നമ്പ്യാരും(88) ഭാര്യ ജാനുവമ്മ(78) യും സമൂഹത്തിന് മാതൃകയായി.
    സാന്ത്വനപരിചരണത്തിനായി ഇരിട്ടിയിൽ ആസ്ഥാനമൊരുക്കാൻ വേണ്ടിയാണ്‌ ഐ.ആർ.പി.സിക്ക്‌ വീടും 32 സെന്റ്‌ ഭൂമിയും ഈ ദമ്പതികൾ കൈമാറിയത്‌.

ഉളിയിൽ പാലത്തിനടുത്ത്‌ പടിക്കച്ചാൽ റോഡിരികിലെ ഓടിട്ട വീടും 32 സെന്റ്‌ സ്ഥലവുമാണ്‌ ഐ.ആർ.പി.സിക്ക്‌ ദാനം ചെയ്‌തത്‌. 2018ലാണ്‌ കൃഷ്‌ണൻ നമ്പ്യാരും ജാനുവമ്മയും വീടും സ്ഥലവും നൽകാൻ ആഗ്രഹം പ്രകടിപ്പിച്ചത്‌. അശരണർക്ക്‌ സാന്ത്വനമേകാൻ ഇരിട്ടി മേഖലയിൽ സ്ഥാപനം ആരംഭിക്കണം എന്നായിരുന്നു ആഗ്രഹം. കോവിഡ്‌ വ്യാപിച്ചതോടെ തീരുമാനം നടപ്പാക്കാൻ വൈകി.
ആരുമില്ലാതെ വലയുന്നവർക്ക്‌ അത്താണിയാവുന്ന പ്രവർത്തനങ്ങൾ ഐആർപിസി ഭംഗിയായി നടപ്പാക്കുന്നുണ്ടെന്ന്‌ ഇവർ പറഞ്ഞു.

സി.പി.എം പുന്നാട്‌ ലോക്കൽ കമ്മിറ്റി ഉളിയിൽ പാലത്തിന്‌ സമീപം സംഘടിപ്പിച്ച ചടങ്ങിൽ ദാനാധാരം ഐ.ആർ.പി.സി ഉപദേശക സമതി ചെയർമാൻ പി ജയരാജൻ ഏറ്റുവാങ്ങി. മത-ജാതി ചിന്തയില്ലാതെ സംരക്ഷണം അർഹിക്കുന്നവർക്കൊപ്പമാണ്‌ ഐ.ആർ.പി.സി എന്ന്‌ പി ജയരാജൻ പറഞ്ഞു. ജില്ലാ ചെയർമാൻ എം പ്രകാശൻ അധ്യക്ഷനായി. കെ രാജൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ജാനുവമ്മയെയും കൃഷ്‌ണൻ നമ്പ്യാരെയും ചടങ്ങിൽ ആദരിച്ചു.

Back to top button
error: