NEWS

ദര്‍ശന്റെ മരണം നൊമ്പരമായി, കാട്ടാക്കട കരയുന്നു

ദര്‍ശന് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്യം അറിഞ്ഞതോടെ നാടാകെ ഒരേ പ്രാര്‍ത്ഥനയിലായിരുന്നു. പക്ഷേ ആ പ്രാർത്ഥനകളെല്ലാം വിഫലമായി. ഇന്നലെ രാത്രി ദർശൻ വിട പറഞ്ഞു. ഡിസംബര്‍ 27ന് മൂത്ത സഹോദരി ദീപ്തിയുടെ വിവാഹം നടക്കാനിരിക്കെയാണ് ബൈക്ക് അപകടത്തിൽ ആ 18 കാരൻ യാത്രയായത്

ഡി. എം ദര്‍ശൻ എന്ന 18കാരൻ ഒരു നിറമന്ദഹാസമായിരുന്നു. നാട്ടുകാരോടും സഹപാഠികളോടും നിറഞ്ഞ സൗഹൃദം. ആരുടെയും എന്താവശ്യത്തിനും മുന്നിലുണ്ടാവും. അതുകൊണ്ടു തന്നെ ബൈക്ക് അപകടത്തില്‍ ദര്‍ശന് ഗുരുതരമായി പരിക്കേറ്റ കാര്യം അറിഞ്ഞതോടെ നാടാകെ ഒരേ പ്രാര്‍ത്ഥനയിലായിരുന്നു.
പക്ഷേ ആ പ്രാർത്ഥനകളെല്ലാം വിഫലമായിപോയി. ഇന്നലെ രാത്രി ദർശൻ വിട പറഞ്ഞു. ഡിസംബര്‍ 27ന് മൂത്ത സഹോദരി ദീപ്തിമോഹന്റെ വിവാഹം നടക്കാനിരിക്കെയാണ് കാട്ടാക്കടബൈക്ക് അപകടത്തിൽ ആ ചെറുപ്പക്കാരൻ യാത്രയായത് സഹോദരിയുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം മുമ്പേ.
ആ ദുരന്തം താങ്ങാനാവാതെ ഒരു നാട് മുഴുവൻ കണ്ണീരിലാണ്. ഡിസംബര്‍ 27ന് വെള്ളനാട് ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിലാണ് ദീപ്തിമോഹന്റെ വിവാഹം. പക്ഷേ അതിനു മുമ്പേ കാട്ടാക്കട പൊട്ടന്‍കാവിലുണ്ടായ അപകടം ദര്‍ശനെ കവര്‍ന്നെടുത്തു.
ഒരു ഗ്രാമമാകെ ദർശനു വേണ്ടി പ്രാര്‍ത്ഥിച്ചു. പക്ഷെ അത് വിഫലമാക്കിയാണ് വിധി വില്ലനായെത്തിയത്. സുഹൃത്തുക്കളോടും അയല്‍ക്കാരുമായും വലിയ സൗഹൃദത്തിനുടമയായിരുന്ന ദര്‍ശന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ഇനിയും കൊക്കോട്ടേല നിവാസികള്‍ക്കായിട്ടില്ല.

നേരത്തെ തിരുവനന്തപുരത്ത് താമസിച്ചിരുന്ന ദര്‍ശന്റെ കുടുംബം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമ്മ ദീപലതയുടെ കൊക്കോട്ടേലയിലെ കുടുംബവീട്ടിന് സമീപം പുതിയ വീട് നിര്‍മ്മിച്ച്‌ താമസമാക്കിയത്.
കാട്ടാക്കട നെല്ലിക്കാട് സെന്റ്മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ദര്‍ശന്‍. സുഹൃത്തായ പെരിങ്കടവിള മാമ്പഴക്കര സ്വദേശി ആദര്‍ശിനൊപ്പം (19) യാത്രചെയ്യുമ്പോഴാണ് ബുധനാഴ്ച ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന ലോറിയില്‍ ഇടിച്ചുകയറിയത്. ഗുരുതര പരിക്കേറ്റ ഇരുവരെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ദര്‍ശനെ രക്ഷിക്കാനായില്ല. തലയ്ക്ക് സാരമായി പരിക്കേറ്റ ദര്‍ശന്‍ തുടക്കംമുതല്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രി മരണം സംഭവിച്ചു. ആദര്‍ശ് ഇപ്പോഴും ചികിത്സയിലാണ്.

Back to top button
error: