കോയമ്പത്തൂര്‍: കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.നിര്‍മാണത്തൊഴിലാളിയായ ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരത്തെ മുത്തുകുമാറിനെ (44) ആണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
അമ്മയും സഹോദരിയും ജോലിക്കു പോയപ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ 13നാണ് കാണാതായത്. ബന്ധുക്കളുടേയും കൂട്ടുകാരുടെയും വീടുകളില്‍ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടര്‍ന്നു ശരവണംപട്ടി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന്
പൊലീസ് അന്വേഷിക്കുന്നതിനിടെ 16ന് ഒരു ശുചീകരണത്തൊഴിലാളിയാണ് ശിവാനന്ദപുരം യമുനാ നഗറില്‍ മാലിന്യം തള്ളുന്നിടത്തു പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത ചാക്കുകെട്ട് കണ്ടത്. ദുര്‍ഗന്ധം വമിക്കുന്ന ചാക്കുകെട്ട് പൊലീസ് പരിശോധിച്ചപ്പോള്‍ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകാലുകള്‍ ബന്ധിച്ചനിലയിലായിരുന്നു. രക്ഷിതാക്കള്‍ മൃതദേഹം മകളുടേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.