1987 ൽ ആണ് സുനിത മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. രാജസേനൻ സംവിധാനം ചെയ്ത ‘കണികാണും നേരം’ ആണ് നടിയുടെ ആദ്യത്തെ മലയാളചിത്രം. പിന്നീട് മലയാളത്തിൽ നിന്ന മികച്ച ചിത്രങ്ങൾ സുനിതയെ തേടി എത്തുകയായിരുന്നു. 2011 ൽ പുറത്ത് ഇറങ്ങി കാസർകോട് കാദർഭായിയുടെ രണ്ടാം ഭാഗത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരം. ഇപ്പോൾ ഭർത്താവിനും മകനും ഒപ്പം അമേരിക്കയിലെ സൗത്ത് കരോലിനിയിലാണ് താമസിക്കുന്നത്. ഇപ്പോഴിതാ നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാളത്തിൽ വീണ്ടും അഭിനയിക്കുമെന്നാണ് സുനിത പറയുന്നത്.
“മലയാളത്തിലാണ് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്.മികച്ച പിന്തുണയും മലയാളി പ്രേക്ഷകർ തന്നിരുന്നു.എന്നാൽ ഞാൻ മലയാളി ആണെന്ന് അധികം പേർക്കും അറിയില്ല.”-ചിരിയോടെ സുനിത കൂട്ടിച്ചേർത്തു