മധുരൈ: കൂനൂരിലെ സൈനിക ഹെലികോപ്ടർ അപകടവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്താവനകൾ നടത്തിയ യുട്യൂബർ അറസ്റ്റിൽ. യുട്യൂബറായ മാരിദാസിനെയാണ് മധുര സൈബർ ക്രൈം പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ട്വിറ്ററിലൂടെയായിരുന്നു വിദ്വേഷ പ്രചാരണം.
ഡി.എം.കെ ഭരണത്തിന് കീഴിൽ തമിഴ്നാട് കശ്മീരായി മാറുകയാണോ എന്നായിരുന്നു മാരിദാസിന്റെ ട്വീറ്റ്. ഉടൻതന്നെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.
അതേസമയം മാരിദാസിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിക്ഷേധിച്ച് ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.