കേരളത്തിൽ ആദ്യ എ.ടി.എം.കൗണ്ടർ ആരംഭിച്ചത് 28 വർഷം മുൻപ് ഇതേ ദിവസം.ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് തിരുവനന്തപുരം വെള്ളയമ്പലത്ത്
1993 ഡിസംബർ 8 നാണ്
കേരളത്തിലെ ആദ്യ എ.ടി.എം കൗണ്ടർ ( ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ ) സ്ഥാപിച്ചത്.
രണ്ടു മെഷീനുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.3000 രൂപയായിരുന്നു ഒരുദിവസം പിൻവലിക്കാമായിരുന്ന പരമാവധി തുകയും.
കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഇന്ന് പല ബാങ്കുകളുടേതായി ധാരാളം എ.ടി.എം.കൗണ്ടറുകൾ നമുക്ക് കാണാൻ കഴിയും.