NEWS

ബസ്സും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ ഏഴു വയസുകാരി മരിച്ചു, ഡ്രൈവർ ഗുരുതരാവസ്ഥയിൽ

മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണ് ആപ്പേയും ബസ്സും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആപ്പേ തലകീഴായി മറിഞ്ഞു. മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി

താനൂര്‍: ബസ്സും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ ഏഴു വയസുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ല ഷെറിനാ (7 )ണ് മരിച്ചത്.
ഇന്ന്‌ (തിങ്കൾ) രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടം.

ഒഴൂര്‍ വെട്ടുകുളത്തെ ബന്ധുവീട്ടില്‍ നിന്നും ബന്ധുവായ സാക്കിറിനൊപ്പം ഓട്ടോയില്‍ അരീക്കാടേക്ക് പോകുന്ന വഴിയാണ് അപകടം. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ആപ്പേയും ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആപ്പേ തലകീഴായി മറിയുകയും, മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അരീക്കാട് എ.എം.യു.പി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ആപ്പേ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: