KeralaNEWS

കൊറോണണ്ക്കു പിന്നാലെ എട്ടിന്റെ പണിതന്ന് മഴയും 

ക്കുറി ചക്കയും മാങ്ങയും ഭക്ഷിക്കണമെങ്കിൽ അൽപം പ്രയാസമായിരിക്കും.പ്ലാവും മാവും കശുമാവും പൂവിടുന്ന സമയമാണിപ്പോൾ.പക്ഷേ, എവിടെയും മരങ്ങൾ പൂവിട്ടു നിൽക്കുന്നതു കാണാനേ കഴിയുന്നില്ല. ചക്ക പോലും ഇത്തവണ  ആവശ്യത്തിനു ലഭിക്കുമെന്നു തോന്നുന്നില്ല.കൊറോണയ്ക്കു പിന്നാലെ ഇപ്പോൾ മഴയും തന്നത് എട്ടിന്റെ പണി തന്നെ.
അതേപോലെയാണ് പച്ചക്കറിക്കൃഷിയുടെ കാര്യവും സെപ്റ്റംബറോടെ കേരളത്തിൽ വേനൽക്കാല പച്ചക്കറിക്കൃഷിയുടെ വിത്തുപാകൽ നടക്കാറുണ്ട്. എന്നാൽ ഡിസംബർ ആയിട്ടും മണ്ണൊരുക്കം പോലും ആവാതെ കർഷകർ ആശങ്കപ്പെട്ടുനിൽക്കുകയാണ്. സെപ്റ്റംബറോടെ ശീതകാല പച്ചക്കറിക്കൃഷി ആരംഭിക്കേണ്ടതാണ്. എന്നാൽ തൈകളെല്ലാം ഒരുക്കിയിട്ടും നടാൻ പറ്റിയിട്ടില്ല. നട്ട തൈകളെല്ലാം കനത്ത മഴയിൽ ചീഞ്ഞുംപോയി.റബറിന് വിലയുണ്ടെങ്കിലും മഴ കാരണം ടാപ്പിംഗ് നടക്കുന്നില്ല.തുടർച്ചയായുള്ള മഴ തെങ്ങിനു കമുങ്ങിനും ദോഷമാണുണ്ടാക്കിയത്.പരാഗണം നടക്കാത്തതിനാൽ പുതിയ മച്ചിങ്ങയൊന്നും പിടിക്കാത്ത അവസ്ഥ.അടയ്ക്കയ്ക്കു നല്ല വിലയുണ്ടെങ്കിലും ഉൽപാദനം കുറവാണ്. കിലോഗ്രാമിന് 500 രൂപ വരെ വിലയുണ്ടെങ്കിലും അവസരം ഉപയോഗപ്പെടുത്താൻ കർഷകനു സാധിക്കുന്നില്ല.അതോടൊപ്പം തന്നെ മഞ്ഞളിപ്പു രോഗവും വ്യാപകമാണ്.
ഇക്കുറി നെൽക്കൃഷിയുടെ തുടക്കം തന്നെ താളംതെറ്റിയിട്ടായിരുന്നു. വിഷു കഴിഞ്ഞ ഉടൻ തന്നെ കർഷകർ നെല്ലു വിതച്ചെങ്കിലും മുള വന്നപ്പോഴേക്കും വേനൽമഴ ശക്തമായി പെയ്തു. സാധാരണയിൽ കവിഞ്ഞുള്ള മഴയായിരുന്നു പെയ്തത്. അതോടെ പ്രതീക്ഷിച്ച കരുത്തോടെയായിരുന്നില്ല നെല്ല് വളർന്നത്. മൺസൂൺ തുടങ്ങിയതോടെ മഴ തുടർച്ചയായി പെയ്തതോടെ നെല്ലിനു വേണ്ട വളമൊന്നും നൽകാൻ കർഷകനു കഴിഞ്ഞില്ല. തുടർച്ചയായുള്ള മഴയിൽ മിക്കയിടത്തും മേൽമണ്ണ് ഒലിച്ചുപോയി മണ്ണിന്റെ ഫലഭൂയിഷ്ടത നശിക്കുയും ചെയ്തു. ഫലത്തിൽ കൊയ്തെടുക്കാൻ ഒന്നുമുണ്ടാകില്ല എന്നതിലേക്കു കാര്യങ്ങളെത്തി. നെൽക്കൃഷി മോശമായത് ക്ഷീരകർഷകരെയും കാര്യമായി ബാധിക്കും. വൈക്കോലിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും. ഇരട്ടി വില ഇതിനായി കണ്ടെത്തേണ്ടി വരും.

Back to top button
error: