വീണ്ടും വാർത്തകൾ ഒന്നോടിച്ചു നോക്കി.നോക്കിയത് ചില്ലറക്കാരുടെയല്ല,എല്ലാ പ്രമുഖ ഓൺലൈൻ ന്യൂസുകളുമാണ് നോക്കിയത്.സഖാവ് സന്ദീപിനെ കൊന്നത് തങ്ങളല്ലെന്നും സിപിഎമ്മുകാരാണെന്നും കെ സുരേന്ദ്രനും വി മുരളിധരനും പറഞ്ഞ നുണ ആവർത്തിച്ചു കൊടുത്തിട്ടുണ്ട് എല്ലാ പ്രമുഖ മാമാകളും.കൊന്നത് തങ്ങളല്ലെന്ന് ബി ജെ പിയും ആണെന്ന് സി പി ഐ എമ്മും.പോര് മുറുകുന്നു.ഇത് കോട്ടയത്തിന്റെ സ്പെഷലാണ്.കള്ളും കപ്പയും പോലെ.
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ നാട്ടുകാരുടേയോ പ്രതികരണങ്ങൾ ഒന്നുംതന്നെ ഇല്ലാതാനും! അനുപമയുടെ കുഞ്ഞ് അജിത്തിന്റെ താടി അമ്മേടെ നീതി എന്നൊക്കെ പറഞ്ഞ് വെറും പന്ത്രണ്ട് മണിക്കൂറിനുള്ളിൽ നാൽപ്പത്തിരണ്ട് സ്റ്റോറികൾ വരെ എഴുതിയ അവരുടെ പേനയിലെ മഷിയൊക്കെ തീർന്നുപോയതാവാം.
എന്തെങ്കിലും ഒരു നിവൃത്തിയുണ്ടെങ്കിൽ ഇനിയുള്ള കാലം സ്വന്തം മക്കളെയെങ്കിലും ഈ തൊഴിലെടുക്കാൻ ആരും വിടരുത്. അത്രയ്ക്ക് അധപ്പതിച്ചതും നീചവുമായ ഒരു പണിയായി മാറി വലതുപക്ഷ മാധ്യമസ്ഥാപനങ്ങളിലെ ജോലി.മുതലാളിമാർക്കു വേണ്ടിയും പണത്തിനു വേണ്ടിയുമുള്ള പക്കാ ക്വട്ടേഷൻ വർക്കാണവിടെ നടക്കുന്നത്.
തിരുവല്ല പെരിങ്ങനത്ത് സിപിഐഎം ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അവർ ബിജെപി പ്രവർത്തകർ എന്നും പോലീസിന്റെ തന്നെ റിപ്പോർട്ടിലുണ്ട്.ഇനിയും മലയാളത്തിന്റെ മുൻനിര മാധ്യമങ്ങളെന്ന് അവകാശപ്പെടുന്ന നിങ്ങൾക്കത് ശരിയായി റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പേര് ശരിക്കും അതുതന്നെയാണ്- മാമാ മാധ്യമങ്ങൾ!
Tags
Mmamda